പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്തിനേയും ഷൊർണൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന തീരദേശ പാതയുടെ പൂർത്തീകരണത്തിനായി നിർമിക്കുന്ന കാരമണ്ണ പാലത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. കൈവരി നിര്‍മിക്കൽ പ്രവൃത്തി നടക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി. കൈവരി നിർമാണം പൂർത്തിയായി പാലത്തിന്‍റെ മുകളിലെ ടാറിങ് കഴിഞ്ഞാൽ പാലം ഗതാഗത്തിന് തുറന്നുകൊടുക്കാനാകും.
കാരമണ്ണ പാലം നിർമാണം അന്തിമഘട്ടത്തിൽ - Construction
കൈവരി നിര്‍മിക്കൽ പ്രവൃത്തി നടക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി. കൈവരി നിർമാണം പൂർത്തിയായി പാലത്തിന്‍റെ മുകളിലെ ടാറിങ് കഴിഞ്ഞാൽ പാലം ഗതാഗത്തിന് തുറന്നുകൊടുക്കാനാകും.
ലോക്ക്ഡൗണിൽ നിർമാണം മുടങ്ങിയതാണ് പ്രവൃത്തി വൈകാൻ കാരണം. ഓങ്ങല്ലൂർ - ഷൊർണ്ണൂർ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരക്കാട് പ്രദേശത്തുള്ള കാരമണ്ണ തോടിനു കുറുകെ പാലം നിർമിക്കുന്നത്. നബാർഡ് വിഹിതമായ ഒരു കോടി 76 ലക്ഷവും ജില്ലാ പഞ്ചായത്ത് വിഹിതമായ ഒരു കോടി ഒമ്പത് ലക്ഷം രൂപയും ചേർത്ത് രണ്ട് കോടി 85 ലക്ഷം രൂപയാണ് പാലത്തിന് വകയിരുത്തിയത്.
ഇവിടെ പാലം വേണമെന്ന ജനകീയ ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഓങ്ങല്ലൂർ നിവാസികൾക്ക് ഷൊർണ്ണൂരിലേക്കുള്ള ദൂരം കുറക്കാനാകും. ഭാരതപ്പുഴയോട് ചേർന്ന് പട്ടാമ്പിയിൽ നിന്നും ആരംഭിക്കുന്ന തീരദേശ റോഡ് ചെങ്ങണാംകുന്നിൽ എത്തി നിൽക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെ തീരദേശ റോഡിനെ ഇവിടം വരെ എത്തിക്കാൻ കഴിഞ്ഞാൽ പട്ടാമ്പിക്കാർക്കു കൂടി കാരമണ്ണ പാലത്തിന്‍റെ ഗുണം ലഭ്യമാകും. പട്ടാമ്പി ടൗണിലെ ഗതാഗതക്കുരുക്കിനും ഒരു പരിധി വരെ പരിഹാരം കാണാനാകും.