പാലക്കാട്: ഒറ്റപ്പാലം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന ഈസ്റ്റ് ഒറ്റപ്പാലത്തെ ഇടുങ്ങിയ പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. രണ്ട് വലിയ വാഹനങ്ങൾ ഒരുമിച്ച് കടന്ന് പോകാൻ സാധിക്കാത്ത വിധം വീതികുറവാണ് പാലത്തിന്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ വേഗത കുറയ്ക്കുന്നു. അതോടെ ഗതാഗതക്കുരുക്കും ഉണ്ടാവുന്നു. ഇങ്ങനെയുണ്ടാകുന്ന കുരുക്ക് ഒറ്റപ്പാലം നഗരത്തിലേക്ക് വരെ നീളും.
പാലം നിർമ്മാണം നീളുന്നു; ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പതിവായി - Traffic
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം
പാലം നിർമ്മാണം നീളുന്നു; ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പതിവായി
നിലവിലത്തെ പാലത്തിന് ഒപ്പം മറ്റൊരു പാലം കൂടി സൃഷ്ടിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. പുതിയ പാലത്തിനായുള്ള സർവ്വേ നടത്തി രൂപരേഖ സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ പി ഉണ്ണി അറിയിച്ചിരുന്നെങ്കിലും പദ്ധതി അനന്തമായി നീണ്ടുപോകുന്നതിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചു.
Last Updated : Jul 23, 2019, 4:53 PM IST