പാലക്കാട്: പാലക്കാട് വാളയാറിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കളായ വി.കെ ശ്രീകണ്‌ഠൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും. കോൺഗ്രസ് നേതാക്കളായ ജനപ്രതിനിധികളോട് നിരീഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പകപോക്കലാണ്. ആരോഗ്യ വകുപ്പിന്‍റെ തീരുമാനം വരുന്നതിനുമുമ്പേ തന്നെ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണെമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവർ പറഞ്ഞു.
വാളയാറിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്
ആരോഗ്യ വകുപ്പിന്‍റെ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണെമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
വാളയാറിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്
ശനിയാഴ്‌ചക്ക് മുമ്പ് ചെന്നെയിൽ നിന്ന് വാളയാർ വഴി വന്ന മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അവരുടെ സമ്പർക്ക പട്ടികയിലൊന്നും ആ സമയത്ത് വാളയാറിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഇവർ ആരോപിച്ചു.