പാലക്കാട്: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ. തട്ടിപ്പുകാരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കുറ്റക്കാരിയായ സ്ത്രീക്ക് ഗവൺമെന്‍റുമായി ഒരു ബന്ധവുമില്ല. ഈ സാഹചര്യത്തിലും തെറ്റിദ്ധാരണ ജനിപ്പിച്ച് കേസ് സർക്കാരിന്‍റെ തലയിൽ കെട്ടി വെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.
മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ കോണ്‍ഗ്രസ് -ബി.ജെ.പി ശ്രമം: എ.കെ ബാലൻ
തട്ടിപ്പുകാരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കുറ്റക്കാരിയായ സ്ത്രീക്ക് ഗവൺമെന്‍റുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി എകെ ബാലൻ.
സർക്കാരിന്‍റെ പ്രവർത്തനങ്ങളിലും ഭരണ നേട്ടങ്ങളിലും വിറളിപൂണ്ട പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഇക്കാര്യത്തിൽ ഗൂഢലക്ഷ്യങ്ങൾ മാത്രമാണുള്ളത്. സ്വർണ്ണ തട്ടിപ്പ് കേസിൽ യഥാർഥ കുറ്റവാളികൾ പുറത്തു വരേണ്ടതുണ്ട്. ഇത്രയും സ്വർണ്ണം ആർക്കാണ് കൈമാറിയതെന്ന് അറിയണം. അതിനു വേണ്ടി പണം മുടക്കുന്നത് ആരാണ്. യു.എ.ഇ കോൺസുലേറ്റിന്‍റെ ആധികാരിക പത്രം എങ്ങനെയാണ് ഇതിനു വേണ്ടി ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തണമെന്നും എകെ ബാലൻ പറഞ്ഞു.
ഇതിനായി ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. സത്യം പുറത്തുവരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.