പാലക്കാട്: അട്ടപ്പാടി ഒമ്മലയിലെ ഓന്തമലയിൽ ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി പരാതി. കള്ളമല വില്ലേജ് പരിധിയിൽ വരുന്ന സർവേ നമ്പർ 2019ൽ ഉൾപ്പെടുന്ന പുല്ലൻ മരുതൻ എന്നയാളുടെ 12 ഏക്കർ ഭൂമിയാണ് വനംവകുപ്പ് കയേറുന്നതായി പരാതി ഉയരുന്നത്. 1950 മുതൽ സ്ഥിരതാമസക്കാരായ ഇവർക്ക് 1954 നവംബർ 27ന് ലാൻഡ് ട്രിബ്യൂണൽ ക്രയ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതിന് സാധുതയില്ലെന്നാണ് വനംവകുപ്പിന്‍റെ വാദം.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി പരാതി - tribal land is being taken over by the forest department
1950 മുതൽ സ്ഥിരതാമസക്കാരായ ഇവർക്ക് 1954 നവംബർ 27ന് ലാൻഡ് ട്രിബ്യൂണൽ ക്രയ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതിന് സാധുതയില്ലെന്നാണ് വനംവകുപ്പിന്‍റെ വാദം.
![അട്ടപ്പാടിയിലെ ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി പരാതി അട്ടപ്പാടിയിലെ ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി പരാതി ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി പരാതി ആദിവാസി ഭൂമി വനംവകുപ്പിനെതിരെ പരാതി അട്ടപ്പാടി ആദിവാസി ഒമ്മല ഓന്തമല attappadi ommala attappadi ommala tribal land is being taken over by the forest department complaint that tribal land is being taken over by the forest department](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13439326-thumbnail-3x2-alk.jpg)
ALSO READ:മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രത മുന്നറിയിപ്പ്, ജലനിരപ്പ് 136 അടിയായി
വനംവകുപ്പ് നടത്തുന്ന സർവേ പ്രകാരം ഒമ്മലയിൽ വനപ്രദേശത്തിൻ്റെ അതിരുകൾ നിർണയിക്കുന്ന ജണ്ടകൾ സ്ഥാപിക്കുന്നതിനായി മരക്കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കണ്ട പ്രദേശവാസികൾ തങ്ങളുടെ കൈവശമുള്ള രേഖകൾ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ അഞ്ച് കുടുംബങ്ങളുടെ 60 ഏക്കർ ഭൂമി വനംവകുപ്പിന്‍റെ സർവേ പ്രകാരം വനഭൂമിയായി മാറും. ഇത്തരത്തിൽ സംഭവിച്ചാൽ നാളിതുവരെ താമസിച്ച വീടും വിയർപ്പു നീരാക്കി സൃഷ്ടിച്ച കൃഷിഭൂമികളും ഉപേക്ഷിച്ച് ഈ കുടുംബങ്ങൾ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരും. ഇവരുടെ ദുരിതം ബന്ധപ്പെട്ട അധികാരികൾ കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.