പാലക്കാട്: പുതുശേരി പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് നല്‍കിയ അരിയും പലവ്യഞ്‌നങ്ങളും മോഷണം പോയെന്ന് പരാതി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയവും ബെമലും നല്‍കിയ സാധനങ്ങൾ സാമൂഹിക അടുക്കളയില്‍ എത്തിയില്ലെന്നാണ് പരാതി. സാധനങ്ങൾ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് ലോക്കൽ സെക്രട്ടറിമാരും ചേർന്ന് മോഷ്ടിച്ചതാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം 1000 കിലോ അരിയും ബെമല്‍ 21527 രൂപയുടെ പലവ്യഞ്‌നങ്ങളുമാണ് നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു.
സാമൂഹിക അടുക്കളയിലേക്ക് നല്‍കിയ സാധനങ്ങള്‍ മോഷണം പോയി; സിപിഎമ്മിനെതിരെ ആരോപണം
ഭക്ഷ്യവസ്തുക്കള്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് ലോക്കൽ സെക്രട്ടറിമാരും ചേർന്ന് മോഷ്ടിച്ചതാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം 1000 കിലോ അരിയും ബെമല്‍ 21527 രൂപയുടെ പലവ്യഞ്‌ജനങ്ങളുമാണ് നല്‍കിയത്
സാമൂഹിക അടുക്കളയിലേക്ക് നല്‍കിയ സാധനം മോഷണം പോയി; സിപിഎമ്മിനെതിരെ ആരോപണം
പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മോഷണ കേസ് ചുമത്തണമെന്നും പുതുശേരിയിലെ സാമൂഹിക അടുക്കളക്ക് ആരൊക്കെ സംഭാവന നൽകി എന്നത് പരസ്യപ്പെടുത്തണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു. അതേസമയം, പാർട്ടിക്കെതിരെ ആരോപണം ഉയർന്നതോടെ പൊതുമേഖല സ്ഥാപനങ്ങൾ സാമൂഹിക അടുക്കളയ്ക്ക് അല്ല പഞ്ചായത്തിലെ നിർധനർക്ക് നൽകാനാണ് സഹായം നൽകിയതെന്ന വിശദീകരണവുമായി സിപിഎമ്മും രംഗത്തെത്തി.