കേരളം

kerala

ETV Bharat / state

റേഷൻ കടകളിൽ ഇ-പോസ് സംവിധാനം നടപ്പാക്കി സിവിൽ സപ്ലൈസ് - പാലക്കാട് റേഷൻകട വാർത്ത

ജില്ലയിൽ സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

palakkad civil supplies news  palakkad ration shops news  E-Pos machine in palakkad  E-pos for ration shops  റേഷൻ കടകളിൽ ഇ-പോസ്  പാലക്കാട് റേഷൻകട വാർത്ത  പാലക്കാട് സിവിൽ സപ്ലൈസ് വാർത്ത
പാലക്കാട് റേഷൻ കടകളിൽ ഇ-പോസ് സംവിധാനം നടപ്പാക്കി സിവിൽ സപ്ലൈസ്

By

Published : Feb 2, 2021, 1:17 PM IST

പാലക്കാട്:ജില്ലയിലെ മുഴുവൻ റേഷൻകടകളിലും ഇ-പോസ് സംവിധാനം നടപ്പാക്കി സിവിൽ സപ്ലൈസ് വകുപ്പ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ എല്ലാവര്‍ക്കും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് നടപടി. അട്ടപ്പാടിയിലെ ഉള്‍പ്രദേശത്തുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്നതിന് പുറമെ സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയില്‍ 95,927 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ 40,308 ബിപിഎല്‍ കാര്‍ഡുകളും അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ 24 മണിക്കൂറിനകം റേഷൻ കാര്‍ഡ് നല്‍കുന്ന പദ്ധതി വഴി ജില്ലയില്‍ 1,490 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് വീട്ടുനമ്പര്‍ ഇല്ലാതെ റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കി. ജനകീയ ഹോട്ടലുകള്‍ക്ക് മാസം തോറും കിലോഗ്രാമിന് 10.90 രൂപയ്ക്ക് റേഷന്‍ നല്‍കിവരുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ നെല്ലിയാമ്പതി മേഖലയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എയര്‍ ലിഫ്റ്റിങ് വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചതും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എല്‍പിജി, മണ്ണെണ്ണ, ഭക്ഷ്യ ധാന്യങ്ങൾ എന്നിവ ലഭ്യമാക്കിയതും നേട്ടങ്ങളിൽ എടുത്തു പറയാവുന്നവയാണ്.

ലോക്ക്‌ ഡൗൺ കാലത്ത് വിതരണം ചെയ്‌തത് 21,63,626 ഭക്ഷ്യധാന്യ കിറ്റുകളാണ്. അതിഥി തൊഴിലാളികള്‍ക്ക് കിറ്റ്, റേഷന്‍ എന്നിവ സൗജന്യമായി നല്‍കി. വെളിച്ചെണ്ണ, റവ, ചെറുപയര്‍, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സണ്‍ഫ്ലവര്‍ ഓയില്‍, ഉഴുന്ന്, തുവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്ക് സോപ്പ് എന്നീ 17 ഇനങ്ങളടങ്ങിയ 7,19,750 സ്പെഷ്യല്‍ കിറ്റുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകാര്‍ക്കായി ആദ്യഘട്ടം വിതരണം ചെയ്‌തത്. രണ്ടാംഘട്ടത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 7,23,259 ഓണം സ്പെഷ്യല്‍ കിറ്റുകളുെടയും വിതരണം നടത്തി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്‌തിരുന്നു. പ്രതിമാസ കിറ്റ് ഇനത്തില്‍ സെപ്റ്റംബറില്‍ വിതരണം ചെയ്‌തത് 7,20,617 കിറ്റുകളാണ്.

ABOUT THE AUTHOR

...view details