പാലക്കാട്:രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ബി.പി.സി.എല്ലും പ്രതിരോധ വ്യവസായ സ്ഥാപനമായ ബി.ഇ.എംഎല്ലും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.ഐ.ടിയു ഡിസംബർ 14ന് പാലക്കാട് ദേശരക്ഷാ മാർച്ച് സംഘടിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബി.ഇ.എല്‍ പെട്രോളിയം രംഗത്തെ വലിയ കമ്പനിയായ ബി.പി.സി.എല്ലും സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിന്‍റെ സുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്നും സി.ഐ.ടിയു ജില്ലാ സെക്രട്ടറി എം ഹംസ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.പി.സി.എൽ - ബി.ഇ.എം.എൽ സ്വകാര്യവൽക്കരണത്തിനെതിരെ ദേശരക്ഷാ മാർച്ച് - ബി പി സി എൽ ബി ഇ എം എൽ സ്വകാര്യവൽക്കരണം
സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ ഡിസംബർ 14 നാണ് പാലക്കാട് ദേശരക്ഷാ മാർച്ച് സംഘടിപ്പിക്കുന്നത്.
ബി പി സി എൽ- ബി ഇ എം എൽ സ്വകാര്യവൽക്കരണത്തിനെതിരെ സി ഐ ടി യു ദേശരക്ഷാ മാർച്ച്
ബി.പി.സി.എൽ - ബി.ഇ.എം.എൽ സ്വകാര്യവൽക്കരണത്തിനെതിരെ ദേശരക്ഷാ മാർച്ച്
ദേശരക്ഷാ മാർച്ച് സി.ഐ.ടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക പ്രവർത്തകരായ മുണ്ടൂർ സേതുമാധവൻ, ആലങ്കോട് ലീലാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.
Last Updated : Dec 11, 2019, 3:26 PM IST