കേരളം

kerala

ETV Bharat / state

ബി.പി.സി.എൽ-ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ സി.ഐ.ടി.യുവിന്‍റെ ദേശരക്ഷാ മാർച്ച് - protest march

പെട്രോളിയം രംഗത്ത് മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലും രാജ്യത്തിന്‍റെ പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ബെമലും സ്വകാര്യ മേഖലക്ക് വിറ്റ് തുലയ്ക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് ആനത്തലവട്ടം ആനന്ദൻ

ബി.പി.സി.എൽ-ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ സി.ഐ.ടി.യു ദേശരക്ഷാ മാർച്ച് സംഘടിപ്പിച്ചു  ദേശരക്ഷാ മാർച്ച്  ബി.പി.സി.എൽ-ബെമൽ സ്വകാര്യവൽക്കരണം  citu conducts deshareksha march  protest march  palakkad latest news
സി.ഐ.ടി.യു ദേശരക്ഷാ മാർച്ച് സംഘടിപ്പിച്ചു

By

Published : Dec 14, 2019, 1:40 PM IST

Updated : Dec 14, 2019, 3:04 PM IST

പാലക്കാട്: പൊതു മേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷ മാർച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. പെട്രോളിയം രംഗത്ത് മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലും രാജ്യത്തിന്‍റെ പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ബെമലും സ്വകാര്യ മേഖലക്ക് വിറ്റ് തുലയ്ക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ബി.പി.സി.എൽ-ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ സി.ഐ.ടി.യുവിന്‍റെ ദേശരക്ഷാ മാർച്ച്

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത് മുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണ്. പ്രവർത്തന ലാഭത്തിൽ നിന്നും 35,000 കോടി രൂപയിലധികം കരുതൽ മൂലധനമുള്ള സ്ഥാപനമാണ് ബെമൽ. നാല്‍പ്പതിനായിരത്തിലധികം തൊഴിലാളികൾ ബെമലിനു കീഴിൽ തൊഴിലെടുക്കുന്നു. ഇവരുടെയെല്ലാം തൊഴിൽ സ്ഥിരതയെപ്പോലും ബാധിക്കുന്നതാണ് സ്വകാര്യവൽക്കരണമെന്നും ആനത്തലവട്ടം പറഞ്ഞു. സാംസ്ക്കാരിക പ്രവർത്തകരായ മുണ്ടൂർ സേതുമാധവൻ, ആലങ്കോട് ലീലാകൃഷ്‌ണൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Last Updated : Dec 14, 2019, 3:04 PM IST

ABOUT THE AUTHOR

...view details