പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് നഗരസഭാ കൗൺസിലിൽ സിപിഎം പ്രമേയം അവതരിപ്പിച്ചു. സിപിഎം കൗൺസിലർ അബ്ദുൾ ഷുക്കൂറാണ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി - പാലക്കാട് നഗരസഭയിൽ കയ്യാങ്കളി
പ്രമേയം വായിച്ച് തുടങ്ങിയ ഉടനെ തന്നെ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി എത്തുകയും പ്രമേയം വലിച്ച് കീറുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി
എന്നാൽ പ്രമേയം വായിച്ച് തുടങ്ങിയ ഉടനെ തന്നെ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി എത്തുകയും പ്രമേയം വലിച്ച് കീറുകയും ചെയ്തു. അതോടെ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സന്‍റെ ചേംബറിലേക്ക് ഇരച്ചുകയറി. അതിനെ തടയാൻ ബിജെപി അംഗങ്ങൾ എത്തിയതോടെ കയ്യാങ്കളിയായി. ബഹളത്തെ തുടർന്ന് നഗരസഭ കൗൺസിൽ നിർത്തിവെച്ചു. 52 അംഗ നഗരസഭയിൽ ബിജെപി ക്ക് 24 അംഗങ്ങൾ മാത്രമാണ് ഉള്ളത്. പ്രതിപക്ഷം ഒന്നിച്ചാൽ പ്രമേയം പാസാകും.
Last Updated : Dec 18, 2019, 2:47 PM IST