പാലക്കാട്: ഇത്തവണത്തെ ചിനക്കത്തൂർ പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 27ന് നടക്കും. പൂരത്തിന്‍റെ ഭാഗമായുള്ള 48 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് ചൊവ്വാഴ്‌ച തുടക്കമായി. പൈങ്കുളം സജിക്കുറുപ്പിന്‍റെ നേതൃത്വത്തിലാണ് കളംപാട്ടിന് തുടക്കമായത്. ദിവസവും കളംവരച്ച് നന്തുണിമീട്ടി ദേവിക്ക് സ്തുതിപാടുന്നതാണ് ചടങ്ങ്. ഫെബ്രുവരി 14-ന് പാട്ടുതാലപ്പൊലിയോടെ കളംപാട്ട് സമാപിക്കും. ജനുവരി 31-ന് തോൽപ്പാവക്കൂത്ത് തുടങ്ങും. 17 ദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് അവസാനിക്കുന്ന ദിവസമാണ് പൂരം കൊടിയേറുന്നത്. ഫെബ്രുവരി 25ന് പൂരത്താലപ്പൊലിയും 26ന് കുമ്മാട്ടിയും നടക്കും. 27ന് പൂരത്തിന് ശേഷം പിറ്റേദിവസം പകൽപ്പൂരത്തോടെ ഇത്തവണത്തെ ചിനക്കത്തൂർ പൂരം സമാപിക്കും.
ചിനക്കത്തൂർ പൂരം ഫെബ്രുവരി 27ന് നടക്കും - പാലക്കാട്
പൂരത്തിന്‍റെ ഭാഗമായി 48 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് ചൊവ്വാഴ്‌ച തുടക്കമായി.
ചിനക്കത്തൂർ പൂരം ഫെബ്രുവരി 27ന് നടക്കും
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ചിനക്കത്തൂർ പൂരം നടത്തുകയെന്ന് ഏഴുദേശം കോര്‍ഡിനേഷൻ കമ്മിറ്റി അറിയിച്ചു. ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമുള്ള അപേക്ഷകൾ കാലതാമസം കൂടാതെ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. പൂരം കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനറായി കെ ഹരിദാസിനെയും ജോയന്റ് കൺവീനറായി എആർ രാജേഷിനെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.