പാലക്കാട്:കഴിഞ്ഞ ദിവസം പാലക്കാട് കുനിശ്ശേരിയിൽ മുങ്ങി മരിച്ച കുട്ടികളുടെ ബന്ധുക്കളെ മന്ത്രി വിഎസ് സുനിൽകുമാർ സന്ദർശിച്ചു.ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്. കളി കഴിഞ്ഞു കൈ കഴുകാൻ വേണ്ടി കുളത്തിലേക്കിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കുനിശ്ശേരിയിൽ കുട്ടികൾ മുങ്ങി മരിച്ച സംഭവം; ബന്ധുക്കളെ മന്ത്രി വി.എസ് സുനിൽ കുമാർ സന്ദർശിച്ചു
അടിയന്തരമായി സർക്കാരിന്‍റെ നഷ്ട പരിഹാര തുക നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുനിശ്ശേരിയിൽ കുട്ടികൾ മുങ്ങി മരിച്ച സംഭവം; ബന്ധുക്കളെ മന്ത്രി വി.എസ് സുനിൽ കുമാർ സന്ദർശിച്ചു
ഒരു കുടുംബത്തിലെ കുട്ടികളാണ് മൂന്ന് പേരും. ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിച്ച മന്ത്രി അടിയന്തരമായി സർക്കാരിന്‍റെ നഷ്ട പരിഹാര തുക നൽകുമെന്ന് ഉറപ്പ് നൽകി. ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടികളുടെ അച്ഛൻ അബ്ദുൽ കരീം.