ചെർപ്പുളശ്ശേരി ആലുംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം - പാലക്കാട്
ചന്ദ്രശേഖര പണിക്കരും കുടുംബവും മകളുടെ കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനായി ശനിയാഴ്ച ബെംഗളൂരുവിലേക്ക് പോയപ്പോഴായിരുന്നു മോഷണം
![ചെർപ്പുളശ്ശേരി ആലുംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം ചെർപ്പുളശ്ശേരി ആലുംകുളം വീട് കുത്തിത്തുറന്ന് മോഷണം പാലക്കാട് ചന്ദ്രശേഖര പണിക്കർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5771952-thumbnail-3x2-gh-sdi.jpg)
ചെർപ്പുളശ്ശേരി ആലുംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം
പാലക്കാട്:ചെർപ്പുളശ്ശേരി ആലുംകുളത്ത് വീട് കുത്തിത്തുറന്ന് 30 പവൻ മോഷ്ടിച്ചു. ഗായത്രിയിൽ ചന്ദ്രശേഖര പണിക്കരുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്ദ്രശേഖര പണിക്കരും കുടുംബവും മകളുടെ കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാനായി ശനിയാഴ്ച ബെംഗളൂരുവിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുൻ വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചെർപ്പുളശ്ശേരി ആലുംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം
Last Updated : Jan 20, 2020, 1:36 PM IST