പാലക്കാട്:പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി. ആർപിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഷാലിമാർ തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്‍റില്‍ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ചരസ് കണ്ടെത്തിയത്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.7 കിലോ ചരസ് പിടികൂടി - crime news
ആര്‍പിഎഫും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ചരസ് പിടികൂടിയത്
ചരസ് പിടികൂടിയത്
കേരളത്തിൽ സമീപകാലത്ത് ഇത്രയും കൂടിയ അളവിൽ ചരസ് പിടികൂടിയിട്ടില്ല. കൂടിയ അളവിൽ കഞ്ചാവ് കടത്തുമ്പോൾ പിടിക്കപ്പെടുമെന്ന കാരണത്താലാണ് ലഹരി മാഫിയ കഞ്ചാവിനെ ചരസാക്കി മാറ്റി കടത്തുന്നത്. ആർപിഎഫ് സിഐ എൻ കേശവദാസ്, എക്‌സൈസ് സിഐ പി കെ സതീഷ്, ആർപിഎഫ് എസ്ഐമാരായ എ പി ദീപക്, എ പി അജിത് അശോക്, എഎസ്ഐ കെ സജു എന്നിവരടങ്ങുന്ന സംഘമാണ് ചരസ് പിടികൂടിയത്.