പാലക്കാട് :അട്ടപ്പാടി ദൊഡുഗട്ടി ഊരിലെ ഇരുള വിഭാഗക്കാരനായ ആർ ചന്ദ്രന് മെഡിസിൻ കെമിസ്ട്രിയിൽ പിഎച്ച്ഡി. ആദ്യമായാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ പിഎച്ച്ഡി നേടുന്നത്. ലക്‌നൗവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ (എൻഐപിഇആർ) നിന്നാണ് ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചത്.
എൻഐപിഇആറില്‍ നിന്ന് ഡോക്‌ടറേറ്റ് നേടി ചന്ദ്രന്‍ ; അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഇതാദ്യം, ചരിത്രനേട്ടം - ആര്‍ ചന്ദ്രന്‍
അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ക്ക് ഡോക്‌ടറേറ്റ് ലഭിക്കുന്നത്
ആര്‍ ചന്ദ്രന്
ക്ഷയരോഗത്തിനെതിരായി പ്രവർത്തിക്കുന്ന പുതിയ മരുന്ന് സംയുക്തങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു വിഷയം. രങ്കൻ–ലക്ഷ്‌മി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ചന്ദ്രൻ. വള്ളി, സരോജ എന്നിവർ സഹോദരിമാരാണ്.
2008 ഷോളയൂർ ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു വിജയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫാർമസി വിഭാഗത്തിൽനിന്ന് ബിരുദവും മൊഹാലിയിലെ എൻഐപിഇആറിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു ചന്ദ്രന്‍.