പാലക്കാട്: സാനിറ്റൈസർ ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതോടെ പാലക്കാട് ചാലിശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സാനിറ്റൈസർ നിർമാണം ആരംഭിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സാനിറ്റൈസർ ഉൽപാദിപ്പിക്കുന്നത്.
ചാലിശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സാനിറ്റൈസര്‍ നിർമാണം ആരംഭിച്ചു
ലോക്‌ഡൗൺ കാലത്ത് സാനിറ്റൈസറിന് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതോടെ ചാലിശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസർ നിര്‍മാണം ആരംഭിച്ചു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സാനിറ്റൈസർ. അതുകൊണ്ട് തന്നെ ലോക്‌ഡൗൺ കാലത്ത് സാനിറ്റൈസറിനും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങി. മെഡിക്കൽ സ്റ്റോറുകളിലാണെങ്കിൽ നല്ല വിലയും. ഈ സാഹചര്യത്തിലാണ് ചാലിശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസർ നിർമാണം ആരംഭിച്ചത്.
ആശുപത്രിയിലെ ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്താണ് സാനിറ്റൈസർ നിർമിക്കുന്നത്. ഇതിനോടകം 50 ലിറ്റർ സ്‌പിരിറ്റ് ഉപയോഗിച്ച് 60 ലിറ്റർ സാനിറ്റൈസർ നിർമിച്ചു. പൂർണമായും ക്വാളിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കിയാണ് സാനിറ്റൈസർ നിർമ്മിച്ചിരിക്കുന്നത്. ഇത് ചെറിയ കുപ്പികളിലാക്കി ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ വീടുകൾ എന്നിവടങ്ങളിലേക്ക് വിതരണം ചെയ്യും. സാനിറ്റൈസര്‍ നിര്‍മാണത്തിനായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.