പാലക്കാട്:പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം കേന്ദ്രം വിറ്റ് തുലയ്ക്കുകയാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ ബാലൻ. എൽഐസി സംരക്ഷണ സിമിതിയുടെ നേതൃത്വത്തിൽ 'എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്' എന്ന മുദ്രാവാക്യവുമായി നടത്തിയ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം വിറ്റ് തുലയ്ക്കുന്നു: എ.കെ ബാലന്‍ - AK Balan inaugurates LIC Convention
എൽഐസി സംരക്ഷണ സിമിതിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം
എൽഐസിയുടെ ഓഹരികളുടെ വിൽപന കേന്ദ്രം ആരംഭിച്ച് കഴിഞ്ഞു. രാജ്യത്താകെയുണ്ടായ എതിർപ്പിന്‍റെ പശ്ചാത്തലത്തിൽ വിൽപനയുണ്ടാകില്ലെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. എന്നാൽ ഓഹരി വിൽപന തുടങ്ങി അഞ്ച് വർഷത്തിനകം 25% ഓഹരികളെങ്കിലും വിൽക്കണമെന്നാണ് ചട്ടം.
കേന്ദ്രം നുണ പറഞ്ഞ് പ്രതിഷേധങ്ങളെ ഇല്ലാതാക്കൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന കൺവെൻഷനിൽ സിഐടിയു ജില്ലാ പ്രസിഡന്‍റ് പി.കെ ശശി അധ്യക്ഷനായി. എൽഐസി എംപ്ലോയീസ് യൂണിയൻ തൃശൂർ ഡിവിഷൻ പ്രസിഡന്‍റ് ആർ രാജീവ്, ജനറൽ സെക്രട്ടറി ദീപക്ക് വിശ്വനാഥ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ചിങ്ങന്നൂർ മനോജ് മുതലായവരും സംസാരിച്ചു.