സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ - സിമന്‍റ് വില കുത്തനെ കൂട്ടി
30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്കിന് വർധിപ്പിച്ചത്

സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ
പാലക്കാട്: ലോക്ക് ഡൗണിനിടെ സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ. പ്രമുഖ ബ്രാന്‍റുകളെല്ലാം ഒരുമിച്ചാണ് വില വർധിപ്പിച്ചത്. 30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്കിന് വർധിപ്പിച്ചത്. 425 രൂപ വില ഉണ്ടായിരുന്ന സിമന്‍റിന് ഇപ്പോൾ 450 മുതൽ 500 രൂപ വരെ നൽകണം. വില വർധനവ് നിർമ്മാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് സിമൻ്റ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു. ലോക്ക് ഡൗൺ മൂലം സിമന്‍റ് കമ്പനിക്കുള്ള നഷ്‌ടം നികത്താനാണ് വില കുത്തനെ കൂട്ടിയതെന്നും ആരോപണമുണ്ട്.
സിമന്‍റ് വില കുത്തനെ കൂട്ടി കമ്പനികൾ