പാലക്കാട്: വാളയാർ കേസിന്‍റെ അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസികളെ ഏൽപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പീഡനം നടന്നതിനും കൊലപാതകമാണെന്നതിനും നിരവധി തെളിവുകളുണ്ട്. അമ്മയുടെ സാക്ഷിമൊഴിയിലും കൊലപാതകമാണെന്ന് പറയുന്നുണ്ട്.
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ - V.M Sudheeran
കേരളാ പൊലീസിനെ വിശ്വസിക്കാനാവില്ലെന്നും സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും വി.എം സുധീരൻ ആവശ്യപ്പെട്ടു
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ
പൊലീസ് അന്വേഷണ ഘട്ടത്തിലും കോടതിയിലും ഇതെല്ലാം മറച്ചുവച്ചു. കേരളാ പൊലീസിനെ വിശ്വസിക്കാനാവില്ലെന്നും സംസ്ഥാനത്തിന് തന്നെ കളങ്കമായിത്തീർന്ന സംഭവമാണ് വാളയാറിലേതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പള്ളത്ത് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.