പാലക്കാട്: ജാതീയ അയിത്തത്തിന്‍റെ പേരില്‍ പാലക്കാട് ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അട്ടപ്പാടി പുതൂര്‍ ശ്‌മശാനത്തിലാണ് പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് ഒരു വിഭാഗം വിലക്കേർപ്പെടുത്തിയത്. ഏഴ് മാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്താംപടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ മൃതദേഹമാണ് ജാതി വിവേചനം മൂലം പുറമ്പോക്കില്‍ സംസ്‌കരിക്കേണ്ടി വന്നത്.