പാലക്കാട്: നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ നടത്തിപ്പുകാരനായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ നെന്മാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്സൈസ് കേസെടുത്തത്.
നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായം പിടികൂടിയ സംഭവം; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് - നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായം വാറ്റൽ
ഡിവൈഎഫ്ഐ നെന്മാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്സൈസ് കേസെടുത്തത്
നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായം പിടികൂടിയ സംഭവം; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
Also read: അർച്ചനയുടെ മരണം : ഭർത്താവ് സുരേഷ് അറസ്റ്റില്‍
കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് മനസിലാക്കി ഉണ്ണി ലാൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലീറ്റർ ചാരായവും പത്ത് ലിറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. പശു വളർത്തലിന്‍റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്ക്കെത്തിയത്.
TAGGED:
ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്