പാലക്കാട്: പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു. കവി കെ.ജി ശങ്കരപ്പിള്ള കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു. പ്രതിരോധത്തിന്‍റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളതെന്നും അത് പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്നും കെ.ജി ശങ്കരപ്പിള്ള ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇത്തവണ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുങ്കു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികളും കാര്‍ണിവലില്‍ കവിത അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.
പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു - Carnival of Poetry
പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ ആരംഭിച്ച കാര്‍ണിവല്‍ ഞായറാഴ്ച അവസാനിക്കും

പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു
ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി.പി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ഡോ. കെ.സി നാരായണന്‍, എച്ച്.കെ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.