പാലക്കാട്: പന്തലാംപാടത്തിന് സമീപം ദേശീയപാതയ്‌ക്ക് അരികില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് ചെറാമഠത്തിൽ സുകുമാരന്‍റെ മകൻ വിമൽ (22) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിമൽ കോയമ്പത്തൂരിൽ നിന്ന് വെൽഡിങ് സാധനങ്ങൾ വാങ്ങി തൃശൂരിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നരയ്‌ക്കാണ് അപകടം.
ദേശീയപാതയ്‌ക്ക് അരികില്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് തൃശൂര്‍ സ്വദേശി മരിച്ചു - പെട്രോൾ
പാലക്കാട് പന്തലാംപാടത്തിന് സമീപം ദേശീയപാതയ്‌ക്കരികില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് തൃശൂര്‍ സ്വദേശി മരിച്ചു
പന്തലാംപാടം പെട്രോൾ പമ്പിനുമുമ്പിൽ നിർത്തിയിട്ട ലോറിയുടെ ഉള്ളിലേക്ക് കാറിന്‍റെ പകുതിഭാഗം ഇടിച്ചുകയറിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയും ഹൈവേ എമർജൻസി എക്‌സിറ്റ് റസ്‌ക്യു ടീമും ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ പുറത്തേക്ക് എടുത്ത് കാറിന്‍റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് വിമലിനെ പുറത്തെടുത്തത്.
തുടര്‍ന്ന് വിമലിനെ തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന് മണ്ണുത്തി കൊഴുക്കുള്ളി ശ്‌മശാനത്തിൽ. അമ്മ: പ്രീത. സഹോദരങ്ങൾ: വിഷ്‌ണു, വിജി.