പാലക്കാട്:പട്ടാമ്പിക്ക് സമീപം ശങ്കരമംഗലം വളവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോറിയും കാറും അപകടത്തിൽ പെട്ടു. തമിഴനാട്ടിൽ നിന്നും താനൂരിലേക്ക് പോയ മീൻ ലോറി കുഴിയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. ലോറി മറിഞ്ഞതിന് 100 മീറ്റർ അകലെ മണിക്കൂറുകൾക്കുള്ളിൽ കാർ മറിഞ്ഞാണ് വീണ്ടും അപകടമുണ്ടായത്. കൊപ്പം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിൽ കാർ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പട്ടാമ്പി ശങ്കരമംഗലത്ത് മണിക്കൂറുകൾ വ്യത്യാസത്തിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു
തമിഴനാട്ടിൽ നിന്നും താനൂരിലേക്ക് പോയ മീൻ ലോറി കുഴിയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. ലോറി മറിഞ്ഞതിന് 100 മീറ്റർ അകലെ മണിക്കൂറുകൾക്കുള്ളിൽ കാർ മറിഞ്ഞാണ് വീണ്ടും അപകടമുണ്ടായത്. കൊപ്പം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു.
പട്ടാമ്പി ശങ്കരമംഗലത്ത് മണിക്കൂറുകൾ വ്യത്യാസത്തിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു, സ്ഥലം എംഎൽഎ സന്ദർശിച്ചു
അതേ സമയം, ശങ്കരമംഗലം കോട്ടപ്പടി വളവിൽ തുടർച്ചയായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹസിൻ എംഎൽഎയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന് മുഹമ്മദ് മുഹസിൻ എംഎൽഎ നിർദ്ദേശം നൽകി. റോഡ് നവീകരിച്ചപ്പോൾ വേഗത വർദ്ധിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തിയതിനാലാണ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പറഞ്ഞു.