പാലക്കാട്: പട്ടാമ്പി ആമയൂരിൽ പിക്കപ്പ് വാനിൽ കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. കൊടുമുണ്ട സ്വദേശി അഭിരാമിനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമയൂർ സെന്‍ററിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിന്‍റെ പുറകിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ കൊപ്പം സ്വദേശി അസൈനാറിനും പരിക്കേറ്റിരുന്നു. ഇയാൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
പാലക്കാട് വാഹനാപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക് - പിക്കപ്പ് വാന്‍ അപകടം
നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിന്‍റെ പുറകിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു
ആമയൂരിൽ പിക്കപ്പ് വാനിൽ കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്
പാലുൽപന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ റോഡരികിൽ നിർത്തി കടകളിലേക്ക് സാധനങ്ങളിറക്കുകയായിരുന്നു. ഇതിനിടെയായിരുന്നു വാഹനത്തിലെ സഹായി അഭിരാമിനെ കൊപ്പം ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു.