പാലക്കാട്: കാർ കടയിലേക്ക് ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. പട്ടാമ്പി പെരുമുടിയുർ പുതിയഗേറ്റിലാണ് അപകടം ഉണ്ടായത്. പുതിയഗേറ്റ് സെന്‍ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന കടയിലേക്ക് തെറ്റായ സൈഡിലൂടെ വന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അപകടം. സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീക്കും കുട്ടിയുമുൾപ്പടെ ആറോളം പേർക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.