പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച 20.5 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തിരുവനന്തപുരം കള്ളിക്കാട് ആണ്ടിവിളാകം സുബിൻ രാജ്(24), വെള്ളറട കുടപ്പനമൂട് ബി.എസ് അനു(25) എന്നിവരെയാണ് എക്സൈസ് പാലക്കാട് സർക്കിൾ ഇൻസ്പെക്‌ടറും ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് സ്‌ക്വാഡും ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.
ട്രെയിനിൽ കടത്താൻ ശ്രമിച്ച 20.5 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ - ട്രെയിനിൽ കഞ്ചാവ് കടത്ത്
ഷാലിമാർ തിരുവനന്തപുരം ഗുരുദേവ് എക്‌സ്‌പ്രസിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്
ട്രെയിനിൽ കടത്താൻ ശ്രമിച്ച 20.5 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
ഷാലിമാർ തിരുവനന്തപുരം ഗുരുദേവ് എക്‌സ്‌പ്രസിൽ വിശാഖപട്ടണത്തുനിന്ന് എറണാകുളത്തേക്ക് വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്. പതിവ് പരിശോധന കണ്ട് പ്ലാറ്റ്‌ഫോമിൽ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സുബിൻ രാജിന്‍റെ പേരിൽ ആന്ധ്രാപ്രദേശിലും തിരുവനന്തപുരത്തും സമാനമായ കേസുണ്ട്.
എക്സൈസ് സിഐ പി.കെ സതീഷ്, ആർപിഎഫ് സിഐ എൻ.കേശവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.