പാലക്കാട്:എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി യും, അഗളി റേഞ്ചും, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടത്തി. ഗോട്ടിയാർ കണ്ടി ഊരിനു സമീപം ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് 70 തടങ്ങളിലായി വളർത്തിയ രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികളാണ് തുടർന്ന് നശിപ്പിച്ചത്. ഇതിനോട് ചേർന്ന് കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ നഴ്സറിയും കഞ്ചാവ് കൃഷിക്കാർ ഉപയോഗിച്ചിരുന്ന ഷെഡ്ഡും നശിപ്പിച്ചു.
അട്ടപ്പാടിയിൽ കഞ്ചാവ് നഴ്സറിയും കഞ്ചാവ് പ്ലാൻ്റേഷനും നശിപ്പിച്ചു - cannabis nursery and plantation
ഗോട്ടിയാർ കണ്ടി ഊരിനു സമീപത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് 70 തടങ്ങളിലായി വളർത്തിയ രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ കണ്ടത്തി നശിപ്പിച്ചു.
അട്ടപ്പാടിയിൽ കഞ്ചാവ് നഴ്സറിയും കഞ്ചാവ് പ്ലാൻ്റേഷനും നശിപ്പിച്ചു
എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും, വളരെയേറെ ദുർഘടം പിടിച്ചതുമായ മലയടിവാരത്തിലെ വനാന്തർ ഭാഗത്താണ് കഞ്ചാവ് കൃഷി ചെയ്തുവന്നിരുന്നത്. ഈ മാസം തന്നെ ഗോട്ടിയാർ കണ്ടി മേഖലയിൽ 117 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.