പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട - Palakkad Valayar news
ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
![പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട വൻ കഞ്ചാവ് വേട്ട വാളയാറിൽ വൻ കഞ്ചാവ് വേട്ട 50 കിലോ കഞ്ചാവ് പിടികൂടി കഞ്ചാവ് പിടികൂടി cannabis hunt in Palakkad Valayar Palakkad Valayar news Palakkad Valayar news latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10773783-844-10773783-1614251950062.jpg)
പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട
നിലമ്പൂർ സ്വദേശികളായ സി. പ്രകാശ്, കെ. സുബിജിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന തരത്തിലായിരുന്നു യുവാക്കൾ കാറിൽ കഞ്ചാവ് കൊണ്ടുവന്നത്. പിടിയിലായ യുവാക്കൾക്ക് പിന്നിൽ കഞ്ചാവ് ഹോൾസെയിലായി വിൽപന നടത്തുന്ന വൻ സംഘം ഉണ്ടെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും എക്സൈസ് പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും എക്സൈസ് വ്യക്തമാക്കി.