പാലക്കാട്:വടക്കഞ്ചേരി മംഗലത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസിന് പിറകില്‍ ഇടിച്ച് മറിഞ്ഞു. ഒന്‍പത് പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്ക്.
ബുധനാഴ്‌ച (ഒക്‌ടോബര്‍ 5) രാത്രി 11.45 ഓടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസിറ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപികയും കെഎസ്‌ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച അധ്യാപകന്‍ വിഷ്‌ണു, വിദ്യാര്‍ഥികളായ ദിയ രാജേഷ്, അഞ്ജന അജിത്ത്, എല്‍ന ജോസ്, ഇമാനുവല്‍ സി.എസ്, വിന്‍റര്‍ബോണ്‍ ടി.എച്ച് എന്നിവര്‍ കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അഞ്ച് പേർ അപകട നില തരണം ചെയ്‌തെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 38 പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്‌കൂള്‍ വിദ്യാർഥികളാണ് ടൂറിസ്‌റ്റ് ബസിലുണ്ടായിരുന്നത്. സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്കുള്ള വിനോദ യാത്രക്കിടെയാണ് അപകടം.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും അഗ്‌നി രക്ഷ സേനയും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.
പാലക്കാട് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് കുട്ടികളടക്കം 9 പേര്‍ മരിച്ചു