കേരളം

kerala

ETV Bharat / state

മുന്‍ സബ് ഇന്‍സ്‌പെക്ടറിന്‍റെ വീട്ടില്‍ മോഷണം; പ്രതിക്ക് നാല് വര്‍ഷം കഠിന തടവ് - മജിസ്‌ട്രേറ്റ്

വീട്ടില്‍ വെളിച്ചം കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും കോയമ്പത്തൂരിലായിരുന്ന ശ്രീവല്‍സനെയും അറിയിച്ചത്.

burglary  പൊലീസ്  മോഷണം  കഠിന തടവ്  പബ്ലിക് പ്രോസിക്യൂട്ടര്‍  മജിസ്‌ട്രേറ്റ്  police
മുന്‍ സബ് ഇന്‍സ്‌പെക്ടറിന്‍റെ വീട്ടില്‍ മോഷണം; പ്രതിക്ക് നാല് വര്‍ഷം കഠിന തടവ്

By

Published : Mar 8, 2021, 10:21 AM IST

പാലക്കാട്: മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറിന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ക്ക് നാല് വര്‍ഷം കഠിന തടവ്. ആനിക്കോട് ഗീതാ നിവാസില്‍ ശ്രീവല്‍സന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കുടക് വിരാജ് പേട്ട പാലി പെട്ട അഞ്ചു പേട്ട് എസ്റ്റേറ്റിലെ രമേഷ് എന്ന ഉടുമ്പ് രമേഷിനെയാണ് (30) പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജിനിമോള്‍ ശിക്ഷിച്ചത്.

2018 ജനുവരി ആറിന് രാത്രി പൂട്ടിക്കിടന്ന വീട് പൂട്ടുപൊളിച്ച് അകത്തുകടന്ന് ആഭരണങ്ങള്‍ മോഷണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വീട്ടില്‍ വെളിച്ചം കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും കോയമ്പത്തൂരിലായിരുന്ന ശ്രീവല്‍സനെയും അറിയിച്ചത്. വീട്ടിനുള്ളില്‍ മോഷണ വസ്തുക്കളും പൂട്ടു പൊളിക്കാന്‍ ഉപയോഗിച്ച ഇരുമ്പു ലിവര്‍, സ്‌കൂഡ്രൈവര്‍ എന്നിവ സഹിതം മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന നിലയിലാണ് രമേഷിനെ പൊലീസ് പിടികൂടിയത്. കോട്ടായി പൊലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

ABOUT THE AUTHOR

...view details