കേരളം

kerala

ETV Bharat / state

ബിഎസ്എൻഎൽ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധവുമായി ബന്ധുക്കള്‍ - bsnl staff commits suicide over non-payment of salary

ആഗസ്‌തില്‍ ജോലി നഷ്‌ടമായതും ദീർഘനാളായി ശമ്പളം ലഭിക്കാത്തതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനില്‍ കുമാറിന്‍റെ ബന്ധുക്കൾ പറഞ്ഞു.

ബിഎസ്എൻഎൽ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധവുമായി ബന്ധുക്കള്‍

By

Published : Nov 12, 2019, 3:25 PM IST

പാലക്കാട് : ബിഎസ്എൻഎൽ ജീവനക്കാരന്‍റെ മരണത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. കോട്ടായി സ്വദേശി അനില്‍ കുമാര്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ് മങ്കര കാളികാവ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

24 വര്‍ഷമായി ബിഎസ്എൻഎൽ കരാർ തൊഴിലാളിയായിരുന്ന അനില്‍ കുമാറിന് നിരവധി മാസത്തെ ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നു. ആഗസ്‌തില്‍ ജോലി നഷ്‌ടമായതും ദീർഘനാളായി ശമ്പളം ലഭിക്കാത്തതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനില്‍ കുമാറിന്‍റെ ബന്ധുക്കൾ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details