പാലക്കാട്:മലമ്പുഴ ഡാമിൽ നിന്നും പാലക്കാട് ജില്ലയുടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ജലസേചനത്തിനായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ബ്രിട്ടീഷ് പാലം ഇന്ന് വിനോദസഞ്ചാരികളുടെയും സിനിമക്കാരുടെയും ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗദ്ദാമ, ഒടിയൻ, ജമ്‌നാപ്യാരി, രാമലീല തുടങ്ങി നിരവധി സിനിമകളിൽ ഇതിനോടകം തന്നെ പാലം ലൊക്കേഷനായി മാറിക്കഴിഞ്ഞു. അക്വഡേറ്റ് മാതൃകയിലുള്ള നിർമാണ ശൈലിയാണ് പാലത്തിന്‍റെ സൗന്ദര്യം.
സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി പാലക്കാട്ടെ ബ്രിട്ടീഷ് പാലം - പാലക്കാട് ബ്രിട്ടീഷ് പാലം
ഒരു വശത്ത് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയും മറുവശത്ത് നടപ്പാതയും നടുവിലൂടെ വെള്ളം ഒഴുകാനുള്ള സൗകര്യവും ഉൾകൊള്ളുന്നതാണ് ബ്രിട്ടീഷ് പാലം. പാലത്തിനടിയിലൂടെ ശോകനാശിനി പുഴ ഒഴുകുന്നു
ഒരു വശത്ത് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയും മറുവശത്ത് നടപ്പാതയും നടുവിലൂടെ വെള്ളത്തിനൊഴുക്കാനുള്ള സൗകര്യവും ഉൾകൊള്ളുന്നതാണ് ബ്രിട്ടീഷ് പാലം. പാലത്തിനടിയിലൂടെ ശോകനാശിനി പുഴ ഒഴുകുന്നു. പേര് ബ്രിട്ടീഷ് പാലമെന്നാണെങ്കിലും പണിതത് ബ്രിട്ടീഷുകാരല്ല. മലമ്പുഴ ഡാം നിലവിൽ വന്നതിന് ശേഷം 1958-ലാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നത്. എന്നാൽ പിന്നെ എങ്ങനെയാണ് ബ്രിട്ടീഷ് പാലം എന്ന പേര് വന്നതെന്ന ചോദ്യത്തിന് നാട്ടുകാർക്കും കൃത്യമായ ഉത്തരമില്ല. നിർമാണ രീതി, നിർമാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്‌തുക്കൾ ഇവക്കെല്ലാം ബ്രിട്ടീഷ് നിർമിതികളോട് സാമ്യമുള്ളതാനാലാകാം പേരുവന്നതെന്നാണ് ചിലരുടെ അഭിപ്രായം.
40 അടിയാണ് പാലത്തിന്‍റെ ഉയരം. പാലത്തിൽ നിന്നും ശോകനാശിനിപ്പുഴയിലേക്ക് ഇറങ്ങാൻ നാലുവശത്തും പടികൾ നിർമിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് ചിറ്റൂർ റോഡിൽ കരിങ്കരപ്പിള്ളി ജങ്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ബ്രിട്ടീഷ് പാലത്തിൽ എത്തിച്ചേരാം. സിനിമ ഷൂട്ടിങ്ങിനൊപ്പം നിരവധി പരസ്യചിത്രങ്ങൾക്കും മറ്റ് ഫോട്ടോഷൂട്ടുകൾക്കും ലൊക്കേഷനായിട്ടുണ്ട് ബ്രിട്ടീഷ് പാലം.