കേരളം

kerala

ETV Bharat / state

പട്ടാമ്പിയില്‍ സാനിറ്റൈസർ നിർമാണം; സൗജന്യമായി വിതരണം ചെയ്യും - സാനിറ്റൈസർ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ പട്ടാമ്പി ഗവ സംസ്‌കൃത കോളജുമായി സഹകരിച്ചാണ് സാനിറ്റൈസർ നിർമിക്കുന്നത്

ബ്രേക്ക് ദി ചെയ്‌ൻ പരിപാടിക്ക് പട്ടാമ്പിയുടെ സൗജന്യ സാനിടൈസർ സംഭാവന
ബ്രേക്ക് ദി ചെയ്‌ൻ പരിപാടിക്ക് പട്ടാമ്പിയുടെ സൗജന്യ സാനിടൈസർ സംഭാവന

By

Published : Mar 20, 2020, 5:50 PM IST

Updated : Mar 20, 2020, 8:24 PM IST

പാലക്കാട്: പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തുന്ന വീ ദി ചേഞ്ച്, ബി ദി ചേഞ്ച് ക്യാമ്പയിനിന്‍റെ ഭാഗമായി പട്ടാമ്പി ഗവ സംസ്‌കൃത കോളജുമായി സഹകരിച്ചുകൊണ്ടാണ് സാനിറ്റൈസർ നിർമ്മാണം. തുടക്കത്തിൽ 50 മില്ലിയുടെ 1000 യൂണിറ്റാണ് വിതരണത്തിന് തയ്യാറാക്കിയത്. ആശുപത്രികൾ, സർക്കാർ-അർധ സർക്കാർ ഓഫീസുകൾ, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സൗജന്യമായി സാനിറ്റൈസർ വിതരണം ചെയ്യും. കോളജിലെ കെമിസ്‌ട്രി വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് നിർമ്മാണം. മറ്റ് അധ്യാപകരും നിർമ്മാണത്തിൽ നേതൃത്വം നൽകി കൂടെയുണ്ട്.

പട്ടാമ്പിയില്‍ സാനിറ്റൈസർ നിർമാണം; സൗജന്യമായി വിതരണം ചെയ്യും

ബ്രേക്ക് ദി ചെയ്‌ൻ പരിപാടിക്ക് പട്ടാമ്പിയിൽ നിന്നും നൽകാനുള്ള സംഭാവനയാണ് സാനിറ്റൈസർ നിർമ്മാണം. എം.എൽ.എയുടെ ആവശ്യം പരിഗണിച്ച് വേണ്ട സഹായം നൽകികൊണ്ട് പട്ടാമ്പി ഗവ കോളജ് സന്നദ്ധത അറിയിച്ചതോടെ സാനിറ്റൈസർ ഉൽപാദനം ആരംഭിച്ചു. സാനിറ്റൈസറുകൾക്ക് അമിത ലാഭ ഈടാക്കുകയും ആവശ്യത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി പട്ടാമ്പി എം.എൽ.എ മുൻകൈയെടുത്ത് സാനിറ്റൈസർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.

Last Updated : Mar 20, 2020, 8:24 PM IST

ABOUT THE AUTHOR

...view details