പാലക്കാട്:യുവതി പ്രവേശനത്തെ എതിർക്കാൻ വിശാല ബഞ്ചിനു മുന്നിലും ഹർജി നൽകുമെന്ന് കേരള ബ്രാഹ്മണ സഭ. ശബരിമലയിൽ ആചാരലംഘനത്തിന് അനുവദിക്കില്ല. അതിനായി ഏഴംഗ വിശാല ബഞ്ചിനു മുന്നിലും ഹർജി സമർപ്പിക്കുമെന്നും ആചാര സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും കേരള ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ പറഞ്ഞു. വിധി വിശദമായി പഠിച്ച ശേഷം സമാന മനസ്ക്കരുമായി ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതി പ്രവേശനത്തെ എതിർക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേരള ബ്രാഹ്മണ സഭ - യുവതി പ്രവേശനത്തിലെ റിട്ട് ഹർജികൾ
ഏഴംഗ വിശാല ബഞ്ചിനു മുന്നിലും യുവതി പ്രവേശനത്തെ എതിർത്ത് ഹർജി നൽകുമെന്ന് കേരള ബ്രാഹ്മണ സഭ
![യുവതി പ്രവേശനത്തെ എതിർക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേരള ബ്രാഹ്മണ സഭ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5066251-thumbnail-3x2-m.jpg)
യുവതി പ്രവേശനത്തെ എതിർക്കാൻ ഏതറ്റംവരെയും പോകുമെന്ന് കേരള ബ്രാഹ്മണ സഭ
യുവതി പ്രവേശനത്തെ എതിർക്കാൻ ഏതറ്റംവരെയും പോകുമെന്ന് കേരള ബ്രാഹ്മണ സഭ
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും എന്നാൽ അന്തിമ തീരുമാനത്തിനായി വിശാല ബെഞ്ചിന് വിടുമെന്നുമായിരുന്നു സുപ്രീംകോടതി വിധി.