പാലക്കാട്:പാലക്കാട് ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറിയ സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് കരുണ മെഡിക്കൽ കോളജിലെ സംഭവം പുറത്ത് വരുന്നത്.
പാലക്കാടും മൃതദേഹം മാറി നൽകി; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതര്‍ - palakkdu karuna medical college
പാലക്കാട് കരുണ മെഡിക്കൽ കോളജിലാണ് സംഭവം
പാലക്കാടും മൃതദേഹം മാറി; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതര്‍
കൂടുതൽ വായനയ്‌ക്ക്:മൃതദേഹം കാണാതായ സംഭവം; മാറിപ്പോയതെന്ന് ആശുപത്രി അധികൃതര്‍
കഴിഞ്ഞ ദിവസം രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂർ സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകുകയായിരുന്നു. ആശുപത്രി അധികൃതര്‍ വീഴ്‌ച സമ്മതിച്ചു. മോർച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്നാണ് ആശുപത്രിയുടെ വിശദീകരണം. പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Last Updated : May 3, 2021, 5:26 PM IST