കേരളം

kerala

ETV Bharat / state

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 26.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു - കള്ളപ്പണം പിടിച്ചെടുത്തു

കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ എന്ന ആളുടെ കയ്യിൽ നിന്നാണ് കണക്കിൽപെടാത്ത തുക പിടിച്ചെടുത്തത്

കള്ളപ്പണം പിടിച്ചെടുത്തു

By

Published : Jul 11, 2019, 7:42 PM IST

Updated : Jul 11, 2019, 8:13 PM IST

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തിയ 26.5 ലക്ഷം രൂപ പിടിച്ചെടുത്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ജില്ലാ പൊലീസും സംയുക്തമായാണ് കള്ളപ്പണം പിടിച്ചെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ എന്ന ആളുടെ കയ്യിൽ നിന്നാണ് കണക്കിൽപെടാത്ത തുക പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ പണവുമായി കടക്കുകയായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പണം കടത്തിയതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 26.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു
Last Updated : Jul 11, 2019, 8:13 PM IST

ABOUT THE AUTHOR

...view details