കേരളം

kerala

ETV Bharat / state

ഭക്ഷ്യധാന്യങ്ങൾ ബിജെപി പാർട്ടി പരിപാടിക്ക് വകമാറ്റിയതായി ആക്ഷേപം - COMMUNITY_KITCHEN

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച ഭക്ഷ ധാന്യങ്ങൾ ബി.ജെ.പി നേതാക്കൾ പാർട്ടിയുടെ നാൽപതാം ജന്മദിന ആഘോഷ പരിപാടിയിലേക്ക് വകമാറ്റിയതായാണ് ആക്ഷേപം

കമ്മ്യൂണിറ്റി കിച്ചൺ  ഭക്ഷ്യധാന്യങ്ങൾ  ബിജെപി നേതാക്കൾ  ആക്ഷേപം  നാൽപതാം ജന്മദിന ആഘോഷ പരിപാടി  ആക്ഷേപം  COMMUNITY_KITCHEN  FOOD_FOR_PARTY
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ബിജെപി പാർട്ടി പരിപാടിക്ക് വകമാറ്റിയതായി ആക്ഷേപം

By

Published : Apr 8, 2020, 10:25 AM IST

പാലക്കാട്: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച ഭക്ഷ്യ ധാന്യങ്ങൾ ബിജെപി നേതാക്കൾ വകമാറ്റിയതായി ആക്ഷേപം. ബി.ജെ.പി നേതാക്കൾ ഭക്ഷ്യ ധാന്യങ്ങള്‍ പാർട്ടിയുടെ നാൽപതാം ജന്മദിന ആഘോഷ പരിപാടിയിലേക്ക് വകമാറ്റിയതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നഗരസഭ കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറും ഡിസിസി സെക്രട്ടറിയുമായ കെ. ഭവദാസ് ആവശ്യപ്പെട്ടു. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി നഗരസഭയുടെ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുശേരി അരി വിവാദത്തിൽ ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്‌ണകുമാറും ബി.ജെ.പി ജില്ല പ്രസിഡൻ്റ് ഇ കൃഷ്‌ണദാസും ഈ വിഷയത്തിലും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details