പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി പാലക്കാട് പറളി പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചു എന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി. മാസങ്ങൾക്കു മുൻപ് അറിയിപ്പ് ലഭിച്ചിട്ടും അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമാണ് വിവരം പഞ്ചായത്ത് ജനങ്ങളെ അറിയിച്ചത്.
പറളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധം - ഭവന പദ്ധതി
മാസങ്ങൾക്കു മുൻപ് അറിയിപ്പ് ലഭിച്ചിട്ടും അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമാണ് വിവരം പഞ്ചായത്ത് ജനങ്ങളെ അറിയിച്ചത്. പഞ്ചായത്ത് മെമ്പർമാർ ഭൂരിഭാഗം ജനങ്ങൾക്കും അപേക്ഷ നൽകിയിട്ടില്ല.
പറളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി പ്രതിഷേധം
പഞ്ചായത്ത് മെമ്പർമാർ ഭൂരിഭാഗം ജനങ്ങൾക്കും അപേക്ഷ നൽകിയിട്ടില്ല. രാഷ്ട്രീയ പ്രേരിതമായി പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.