കേരളം

kerala

ETV Bharat / state

ഗാന്ധി പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവം; യുവമോര്‍ച്ച ഡിവൈ എസ്‌പി ഓഫീസ് മാര്‍ച്ച് നടത്തി - bjp flag on gandhi statue news

കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടാണ് യുവമോര്‍ച്ച ജില്ലാ ഘടകം മാര്‍ച്ച് സംഘടിപ്പിച്ചത്

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക വാര്‍ത്ത  യുവമോര്‍ച്ച പ്രതിഷേധം വാര്‍ത്ത  bjp flag on gandhi statue news  yuvamorcha protest news
യുവമോര്‍ച്ച മാര്‍ച്ച്

By

Published : Jan 15, 2021, 2:12 AM IST

പാലക്കാട്:പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ചതിന് പുറകിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ബാബു, വെണ്ണക്കര മണ്ഡലം ട്രഷറർ രമേഷ് കണ്ണാടി, മോഹൻദാസ് വെണ്ണക്കര, അശോക് പുത്തൂർ തുടങ്ങിയവര്‍ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details