പാലക്കാട്: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്താൻ ദ്രുതകർമ്മസേന രൂപീകരിച്ചു.
പക്ഷിപ്പനി; പാലക്കാട് ദ്രുതകർമ്മ സേന രൂപീകരിച്ചു - palakkad
ജില്ലാ മൃഗാശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു
ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. നാഗസിന്ധു, എപിഡമോളജിസ്‌റ്റ് ഡോ. ജോജു ഡേവിഡ്, പാലക്കാട് ജില്ലാ ലാബ് ഓഫീസർ ഡോ. വി ദിവ്യ, ഫീൽഡ് ഓഫീസർ സുരേഷ്, ലൈവ് സ്‌റ്റോക്ക് ഓഫീസർമാരായ വി.ജി. ജയന്തി, ആർ. മോഹൻദാസ് എന്നിവരാണ് സേനയിലെ അംഗങ്ങൾ. ജില്ലാ മൃഗാശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. പക്ഷിപ്പനിയാണെന്ന് സംശയമുണ്ടായാൽ 9447303310 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എപിഡമോളജിസ്‌റ്റ് ഡോ.ജോജു ഡേവിഡ് അറിയിച്ചു.
തമിഴ്‌നാട്ടിൽ നിന്നും പാലക്കാട്ടേക്കെത്തുന്ന താറാവുകളെ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. അതത് പ്രദേശങ്ങളിലെ മൃഗഡോക്‌ടർമാർ കോഴി, താറാവ് എന്നിവയെ പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ മറ്റൊരിടത്ത് കടക്കാൻ അനുവദിക്കുകയുമുള്ളൂ.