പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണ നിയന്ത്രണ ശാല പട്ടാമ്പിയിൽ ആരംഭിച്ചു. കൃഷി വകുപ്പിന്‍റെ കീഴിൽ പട്ടാമ്പി സെൻട്രൽ ഓർച്ചാഡിൽ ആരംഭിച്ച സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണ നിയന്ത്രണ ശാല പട്ടാമ്പിയിൽ ആരംഭിച്ചു - പട്ടാമ്പി
കൃഷി വകുപ്പിന്‍റെ കീഴിൽ പട്ടാമ്പി സെൻട്രൽ ഓർച്ചാഡിൽ ആരംഭിച്ച സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
പ്രാദേശികമായി ലഭ്യമാകുന്നതും വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതുമായ ജൈവ ജീവാണു വളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മതിയായ പരിശോധന സൗകര്യങ്ങൾ ഇനിമുതൽ ഇവിടെ ലഭ്യമാകും. സംസ്ഥാനത്തെ ആദ്യ ജൈവ വള പരിശോധന കേന്ദ്രമാണ് പട്ടാമ്പിയിൽ ആരംഭിച്ചത്. ജൈവ വളങ്ങളുടെയും ജൈവ ജീവാണു കീട- കുമിൾ നാശിനികളുടെയും ഗുണനിലവാരം പരിശോധിക്കാനും അവ വേണ്ട വിധം പ്രയോഗിക്കുന്നതിനുള്ള മാർഗ നിർദേശം നൽകുന്നതിനുമായിട്ടാണ് കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പാലക്കാട് ജില്ലയിൽ തന്നെ സർക്കാർ ഇത് അനുവദിച്ചത്.
പട്ടാമ്പിയിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതോടെ പഞ്ചായത്തുകളിലെ കൃഷിഭവനുകൾ വഴിയും മറ്റും വിതരണം ചെയ്യുന്ന ജൈവ ജീവാണു വളങ്ങളുടെ കൃത്യമായ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ ഈ കേന്ദ്രം വഴി സാധ്യമാകും.