കേരളം

kerala

ETV Bharat / state

പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ബയോഡൈജസ്റ്റർ ടോയ്‌ലറ്റ് സ്ഥാപിച്ചു - E Sreedharan

കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ആദ്യമായാണ് ഇത്തരം ബയോടോയലറ്റ് സ്ഥാപിക്കുന്നത്

Palakkad  bio toilet  first time in a temple in Kerala  Bharath river in pattampi  പുഴയോരത്തുള്ള പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം  മെട്രോമാൻ ഇ.ശ്രീധരൻ  E Sreedharan  പ്രകൃതി സൗഹൃദം
പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ബയോഡൈജസ്റ്റർ ടോയ്‌ലറ്റ് സ്ഥാപിച്ചു

By

Published : Oct 7, 2020, 3:59 PM IST

പാലക്കാട്: ഭാരതപ്പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് പുഴയോരത്ത് പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ബയോഡൈജസ്റ്റർ ടോയ്‌ലറ്റ് സ്ഥാപിച്ചു. മെട്രോമാൻ ഇ.ശ്രീധരൻ നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയാണ് ബയോ ടോയ്‌ലറ്റ് നൽകിയത്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ആദ്യമായാണ് ഇത്തരം ബയോടോയ്‌ലറ്റ് സ്ഥാപിക്കുന്നത്. ഭാരതപ്പുഴയും സമീപ പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജൈവ പ്രക്രിയയിലൂടെ മനുഷ്യ മാലിന്യം സംസ്കരിക്കുന്ന ബയോഡൈജസ്റ്റർ ടോയ്‌ലറ്റ് പട്ടാമ്പി പടിഞ്ഞാറെ മഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സ്ഥാപിച്ചു.

പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ബയോഡൈജസ്റ്റർ ടോയ്‌ലറ്റ് സ്ഥാപിച്ചു

മെട്രോമാൻ ഇ.ശ്രീധരൻ നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയാണ് ബയോ ടോയ്‌ലറ്റ് നൽകിയത്. പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഇക്കോ ഫ്രണ്ട്ലി വേസ്റ്റ് മാനേജ്മെന്‍റ് ടെക്നിക്ക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആലപ്പുഴ സമുദ്ര ഷിപ്പ് യാർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയ്ക്ക് വേണ്ടി ക്ഷേത്രത്തിൽ ബയോടോയ്‌ലറ്റ് സ്ഥാപിക്കുന്നത്. ബാക്ടീരിയകളെ ഉപയോഗിച്ച് അനറോബിക് ബയോ ഡൈജക്ഷൻ ടെക്നോളജിയിലൂടെ മാലിന്യത്തെ ഉപയോഗയോഗ്യമായ വെള്ളമായും വാതകമായും മാറ്റിയെടുക്കുന്നതിനാൽ ഇത് തീർത്തും പ്രകൃതി സൗഹൃദമാണ്. മാലിന്യം ഒട്ടും തന്നെ പുറത്ത് വരില്ല. പുഴയോരത്തെ എല്ലാ ആരാധനാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും ശൗചാലയങ്ങൾ ഇതേ രീതിയിൽ നിർമ്മിക്കണമെന്നാണ് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details