കേരളം

kerala

ETV Bharat / state

കേന്ദ്രവിലക്ക് മറികടന്ന് ബെമല്‍ തൊഴിലാളികള്‍ ; ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിചേര്‍ന്നു - ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം

രാജ്യരക്ഷാ സ്ഥാപനമായ ബെമൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 446 ദിവസം പിന്നിട്ടു

BEML workers protest  solidarity with the national strike  ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം  ബെമൽ തൊഴിലാളികളുടെ സമരം
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെമൽ തൊഴിലാളികൾ

By

Published : Mar 28, 2022, 10:41 PM IST

പാലക്കാട് :പ്രതിരോധ മേഖലയിലെ തൊഴിലാളികൾക്ക് പണിമുടക്ക് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസ് കാറ്റിൽ പറത്തി ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെമൽ തൊഴിലാളികൾ. രാജ്യരക്ഷാസ്ഥാപനമായ ബെമൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 446 ദിവസം പിന്നിട്ടു.

2021 ജൂണിലാണ് കേന്ദ്ര സർക്കാർ പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ച് ഓർഡിനൻസ് ഇറക്കിയത്. തിങ്കളാഴ്ച ബെമൽ സമരം സി.ഐ.ടിയു സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി രാജു ഉദ്ഘാടനം ചെയ്തു.

Also Read: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍

ബെമൽ വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും തൊഴിലാളികളുടെ പണി മുടക്കാനുള്ള അവകാശം തടയുന്ന ഓർഡിനൻസ് പിൻവലിക്കണമെന്നും എസ്.ബി രാജു പറഞ്ഞു. ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഗിരീഷ്, വർക്കിംഗ് പ്രസിഡന്‍റ് എസ് വസന്ത്കുമാർ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details