പാലക്കാട്: അകത്തേത്തറ ചീക്കുഴിയിൽ കരടിയെ കണ്ടതായി കുട്ടികൾ. പാപ്പറമ്പ് അഭിനവും സഹോദരി അഭിനയയുമാണ് ശനിയാഴ്‌ച കരടിയെ കണ്ടതായി പറഞ്ഞത്. പാപ്പറമ്പിനും ചീക്കുഴിക്കുമിടയിൽ കാട്ടിൽവച്ച് കറുത്ത ജീവിയെ കണ്ടെന്നും ആദ്യം ആനയാണെന്ന് കരുതിയെങ്കിലും പിന്നീട് കരടിയാണെന്ന് മനസിലായതായി കുട്ടികൾ പറഞ്ഞു.
പാലക്കാട് ജനവാസ മേഖലയിൽ കരടിയെ കണ്ടതായി കുട്ടികൾ: ഭീതി ഒഴിയാതെ പ്രദേശവാസികൾ - വന്യജീവി ശല്യം
ആന, പുലി ഉൾപ്പെടെ വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് കരടി കൂടി എത്തിയതോടെ അകത്തേത്തറ ചീക്കുഴി പ്രദേശവാസികൾ ഭീതിയിലാണ്.
പാലക്കാട് ജനവാസ മേഖലയിൽ കരടി: ഭീതി ഒഴിയാതെ പ്രദേശവാസികൾ
ഇവർക്കൊപ്പം നൃത്തം പഠിക്കുന്ന ചീക്കുഴിയിലെ മീനാക്ഷിക്ക് വൈകീട്ട് വീട്ടിലെത്താൻ ഇരുവരും കൂട്ടുപോയിരുന്നു. പിന്നീട് തിരികെ വരുമ്പോഴാണ് കരടിയെ കണ്ടത്. പേടിച്ച കുട്ടികൾ സമീപത്തെ വല്യമ്മയുടെ വീട്ടിലേയ്‌ക്ക് ഓടി കയറുകയായിരുന്നു.
ആന, പുലി ഉൾപ്പെടെ വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് കരടി കൂടി എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.