കേരളം

kerala

ETV Bharat / state

'ബാബുവിനെ രക്ഷിക്കുന്നതില്‍ വീഴ്‌ച' ; ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ് - ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്

'യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല'

Babu rescue operation  show cause notice to district fire officer Babu rescue  Babu rescue operation expense  ബാബു രക്ഷാപ്രവർത്തനം  ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്  ബാബു രക്ഷാപ്രവർത്തനം ചെലവ്
ബാബുവിൻ്റെ രക്ഷാപ്രവർത്തനത്തിന് ചെലവ് 75 ലക്ഷം; ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്

By

Published : Feb 13, 2022, 5:16 PM IST

പാലക്കാട് :മലമ്പുഴ ചെറാട് മലനിരകളിൽ കുടുങ്ങിപ്പോയ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിൽ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ല അഗ്നിരക്ഷ ഓഫിസർക്ക് ഫയർ ആന്‍റ് റെസ്‌ക്യൂ ഡയറക്‌ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നാണ് നോട്ടിസിലെ വിമര്‍ശനം.

യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല. സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളും നോട്ടിസിലുണ്ട്. ഇക്കാര്യങ്ങളിലാണ് അഗ്നിരക്ഷാ ഓഫിസർ ഋതീജിനോട് വിശദീകരണം തേടിയത്.

ബാബുവിൻ്റെ രക്ഷാപ്രവർത്തനത്തിന് ചെലവ് 75 ലക്ഷം; ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബാബു കുടുങ്ങിയ തിങ്കളാഴ്‌ച തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്‌ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്‌ച ബാബു വീട്ടിലെത്തി. അതേസമയം, ബാബുവിനെ രക്ഷിക്കാന്‍ സംസ്ഥാന ഖജനാവിൽ നിന്ന് മുക്കാൽ കോടിയോളം ചെവലാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.

കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേന ഹെലികോപ്റ്റർ, കരസേന സംഘങ്ങൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, തുടങ്ങിയവർക്ക് മാത്രം ചെലവായത് 50 ലക്ഷം രൂപയാണ്. മറ്റ് ചിലവുകൾ കണക്കാക്കി വരുമ്പോഴേക്കും ചെലവായ തുക 75 ലക്ഷം വരുമെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

ഇത്രയും തുക ചെലവാക്കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യം

തിങ്കളാഴ്‌ച മുതൽ ബുധനാഴ്‌ച വരെ ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരുടെ സേവനം പൂർണമായും ഉപയോഗിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് 40 പേരടങ്ങുന്ന ഫയർഫോഴ്‌സ് സംഘം, തണ്ടർബോൾട്ടിന്‍റെ 21 അംഗ സംഘം, എൻഡിആർഎഫിന്‍റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകൾ, അമ്പതിലേറെ നാട്ടുകാർ എന്നിവർ 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി.

കരസേനയുടെ മദ്രാസ് റജിമെന്‍റൽ സെന്‍ററിലെ ഒമ്പത് അംഗ സംഘം റോഡ് മാർഗം സ്ഥലത്തെത്തി. ബെംഗളൂരുവിൽ നിന്നുള്ള 21 പേരടങ്ങുന്ന പാരാ കമാന്‍ഡോസ് കോയമ്പത്തൂർ സൂലൂർ സൈനിക താവളത്തിലിറങ്ങി റോഡ് മാർഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാർഡിന്‍റെയും സൂലൂർ വ്യോമതാവളത്തിലെയും ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. ഒരു വ്യക്തിയുടെ രക്ഷാപ്രവർത്തനത്തിന് മാത്രം ഇത്രയധികം തുക ഖജനാവിന് ചെലവഴിക്കേണ്ടി വന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.

Also Read: ബാബു കയറിയത്‌ മലമുകളിലെ കൊടിതൊടാൻ

ABOUT THE AUTHOR

...view details