പാലക്കാട്:മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങി 46 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന ബാബു ആശുപത്രി വിട്ടു. ഇന്ന് (11.02.2022) രാവിലെ 10.45നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ബാബുവിനെ വീട്ടിലേക്ക് യാത്രയാക്കാന്‍ ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, ഡിഎംഒ കെ പി റീത്ത എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ആരോഗ്യം സുഖം പ്രാപിച്ചു വരുന്നതായി ബാബു പറഞ്ഞു. തനിക്ക് ഭയം ഉണ്ടായിരുന്നില്ല. തന്നെ രക്ഷപ്പെടുത്തുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുത്താല്‍ ഇനിയും മലകയറും. തന്നെ രക്ഷിച്ച സൈനികര്‍ക്ക് ബാബു നന്ദിയും രേഖപ്പെടുത്തി.
ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ബാബു. ബുധനാഴ്‌ചയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബുവിനെ അതിസാഹസികമായി ഇന്ത്യന്‍ പട്ടാളം രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ബാബുവിന്‍റെ ചികിത്സയ്‌ക്ക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എമർജൻസി കെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തില്‍ കഴിഞ്ഞാണ് ബാബു ആശുപത്രി വിട്ടത്.
അപകടത്തിലുണ്ടായ കാലിലെ മുറിവ് ഉണങ്ങി. എക്സ്‌റേ, സി ടി സ്കാൻ, ബ്രെയിൻ, നെഞ്ച്, രക്ത പരിശോധനകൾ നടത്തിയതിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ജനറൽ മെഡിസിൻ, നെഫ്രോളജി, സൈക്യാട്രി, സർജറി, ഓർത്തോ വിഭാഗങ്ങളിലെ അഞ്ചു പേരടങ്ങുന്ന ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ബാബുവിനെ ചികിത്സിക്കുന്നത്. ജില്ല ഭരണകേന്ദ്രം, ആരോഗ്യം, വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ബാബുവിന്‍റെ ചികിത്സ നടപടികൾ ഏകോപിപ്പിച്ചത്.
ALSO READ:മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും