പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍റ് ഇലക്റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍)ന്‍റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടിയുടെ പര്യടനം ഇന്നവസാനിക്കും.
പാലക്കാട് വോട്ട് വണ്ടിയുടെ പര്യടനം ഇന്നവസാനിക്കും - വോട്ട് വണ്ടി
വിവിധ കോളജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനവണ്ടി എത്തുക.
![പാലക്കാട് വോട്ട് വണ്ടിയുടെ പര്യടനം ഇന്നവസാനിക്കും palakakd Assembly election awareness നിയമസഭ വോട്ട് വണ്ടി ഇന്‍ഫര്‍മേഷന്‍ ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10915352-thumbnail-3x2-ok.jpg)
കന്നിവോട്ടര്‍മാരില്‍ അവബോധം സൃഷ്ടിച്ച് പാലക്കാട് ജില്ലയില്‍ വോട്ട് വണ്ടിയുടെ പര്യടനം ഇന്നവസാനിക്കും
മണ്ണാർക്കാട് നിയോജക മണ്ഡലത്തിലാണ് വോട്ട് വണ്ടി പര്യടനം നടത്തി യാത്ര അവസാനിപ്പിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആഹ്വാനവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും പര്യടന വാഹനത്തിന്‍റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ കോളജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനവണ്ടി എത്തുക.