പാലക്കാട്: തമിഴ്‌നാട് അവിനാശിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി വോൾവോ ബസ് പാലക്കാട്ടെത്തിച്ചു. എടപ്പാളിലെ കെഎസ്ആർടിസി വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനായാണ് ബസ് പാലക്കാട്ടെത്തിച്ചത്.
അവിനാശി വാഹനാപകടം; കെഎസ്ആർടിസി ബസ് പാലക്കാട്ടെത്തിച്ചു
എടപ്പാളിലെ കെഎസ്ആർടിസി വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനായാണ് ബസ് പാലക്കാട്ടെത്തിച്ചത്
അവിനാശി വാഹനാപകടം; കെഎസ്ആർടിസി ബസ് പാലക്കാട്ടെത്തിച്ചു
ഫെബ്രുവരി 20ന് പുലർച്ചെയായിരുന്നു കോയമ്പത്തൂരിന് സമീപത്ത് വച്ച് കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചത്. എറണാകുളം ജില്ലയിലെ എട്ട് പേരും തൃശൂർ ജില്ലയിലെ ഏഴുപേരും പാലക്കാട് ജില്ലയിലെ മൂന്ന് പേരും കണ്ണൂർ ജില്ലയിലെ ഒരാളുമാണ് അപകടത്തിൽ മരിച്ചത്.