കേരളം

kerala

ETV Bharat / state

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ (04.03.22) പുറത്തിറങ്ങും - ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി

ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനം കുടിയായ നാളെ (04.03.22), അട്ടപ്പള്ളത്തെ വീട്ടു പരിസരത്താണ് പുസ്‌തക പ്രകാശനം.

autobiography of walayar girls's mother  Valayar Amma  autobiography Valayar Amma  വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ  ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി  വാളയാര്‍ പീഡനക്കേസ്
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും

By

Published : Mar 3, 2022, 4:25 PM IST

പാലക്കാട്:വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ (04.03.22) പ്രകാശനം ചെയ്യും. 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്ന പേരിലാണ് പുസ്‌തകം പുറത്തിറങ്ങുന്നത്. ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനം കൂടിയായ നാളെ, അട്ടപ്പള്ളത്തെ വീട്ടു പരിസരത്താണ് പ്രകാശനം.

ആത്മകഥയിലൂടെ ഇക്കാലത്തിനിടെ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ തുറന്നുപറയുകയാണെന്ന് അമ്മ പറയുന്നു. തന്‍റെ പെൺമക്കളുടെ മരണത്തിന് ശേഷം സമൂഹത്തിലെ നിരവധി ആളുകൾ പലവിധത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ജീവിതത്തിൽ താൻ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും ആരും അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

2017 ജനുവരി 13, മാര്‍ച്ച് നാല് തിയതികളിലാണ് ഇവരുടെ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ ചാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്ന് അമ്മ വെളിപ്പെടുത്തുന്നു.

മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. മൊഴി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍പ്പ് ലഭിച്ചിട്ടില്ല. മക്കളുടെ മരണം ആത്മഹത്യയെന്ന സിബിഐ കണ്ടെത്തലിനെയും വാളയാര്‍ അമ്മ തള്ളുന്നു.

also read: 'നവീന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചു, പിന്നെ ജീവനും കൊണ്ടോടി'; വീട്ടിലുള്ളവര്‍ക്ക് ആശങ്കയുടെ ദിനരാത്രം

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിലെ സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.

ABOUT THE AUTHOR

...view details